ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ 167-ാം ശ്രീ നാരായണ ജയന്തി ആഘോഷിച്ചു.

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ രചനകളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാംസ്കാരിക കൂട്ടായ്മയായ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ 167-ാം ശ്രീ നാരായണ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പള്ളിമൺ ഹെഡ് കോർട്ടേഴ്സ് കാമ്പസിൽ പണി കഴിപ്പിച്ച പർണ്ണശാലയുടെ പൂജയും പ്രാർത്ഥനാ സത്സംഗവും ഗുരുപൂജയും നിരാലംബരായവർക്ക് ധനസഹായവിതരണവും പ്രഭാഷണവും ഇതോടൊപ്പം നടന്നു. 2 ലക്ഷത്തോളം രൂപയാണ് 52 കുടുംബങ്ങൾക്കായി വിതരണം ചെയ്തത്. പർണശാലയിലാരംഭിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണം ഉദ്ഘാടനം ശ്രീ. K രാജേന്ദ്രൻ ചിത്തിര, നല്ലില . (റിട്ട. പ്രിൻസിപ്പൽ.SN.ഐ റ്റി ഐ കൊട്ടിയം) പുസ്തകങ്ങൾ എത്തിച്ചു തന്ന് നിർവ്വഹിച്ചു. ട്രസ്റ്റ് അംഗങ്ങളായ 30ഓളം പേരും നാട്ടുകാരും ഗുരുദേവ ഭക്തരുമായ നൂറുകണക്കിനാളുകൾ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിൽ കാമ്പസിൽ എത്തുകയും ഗുരുപൂജയിൽ പങ്കെടുക്കുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്, അംഗങ്ങൾക്കും മറ്റും പല സമയത്ത് എത്തിച്ചേരാവുന്ന വിധത്തിലായിരുന്നു പരിപാടികൾ ചിട്ടപ്പെടുത്തിയിരുന്നത്. ശ്രീ.സജികുമാർ ഇലവുംതിട്ടയുടെയും പത്തനംതിട്ട ബ്രഹ്മശ്രീ.രതീഷ് ചൈതന്യയുടെയും മുഖ്യകാർമ്മികത്വത്തിൽ രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഏകദേശം രണ്ടു ലക്ഷത്തോളം രൂപയാണ് ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യ ചുറ്റുപാടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും നിരാലംബരായ 52 കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ. ശ്രീ. U.സുരേഷ് സിദ്ധാർത്ഥ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോക നന്മയ്ക്കായി ഗുരുദേവൻ അരുൾ ചെയ്ത പ്രവർത്തനങ്ങൾ ഫലപ്രാപ്ത്തിയിൽ എത്തിക്കാൻ വേണ്ട ഭാവിപരിപാടികളെക്കുറിച്ച് ചർച്ചയോടെ യോഗം പിരിഞ്ഞു.