പള്ളിമൺ ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ ശ്രീ. സുരേഷ് സിദ്ധാർത്ഥയും സംഘവും ഇന്നലെ ശിവഗിരിയിൽ എത്തി അനുഗ്രഹം വാങ്ങുകയും ട്രസ്റ്റിന്റെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകി ഒപ്പം ഉണ്ടാകുമെന്ന് സ്വാമികൾ ഉറപ്പു നൽകി. കൊല്ലം ജില്ലയിലെ മുട്ടറ മരുതിമലയിൽ ട്രസ്റ്റ് നിർമ്മിക്കുന്ന ഗുരുദേവന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ശില്പത്തിന്റെ ഫോട്ടോഗ്രാഫുകൾ സ്വാമികളെ കാണിക്കുകയും, അതോടൊപ്പമുള്ള നവോദ്ധാന മ്യൂസിയത്തിൽ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. സി. എഫ് ആൻഡ്രൂസ്, ഡോ. പൽപ്പു, നടരാജഗുരു, കുമാരനാശാൻ തുടങ്ങി ഗുരുവിന് ഒപ്പം സന്നിദ്ധരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി വേണം നവോത്ഥാന മ്യൂസിയം എന്ന് സ്വാമികൾ നിർദ്ദേശിച്ചു. 230 അടി ഉയരമുള്ള പരമാനന്ദം പ്രോജക്ടിന്റെ മുകൾതട്ടിൽ സ്ഥാപിക്കുന്ന ശില്പങ്ങളെക്കുറിച്ചുള്ള ചർച്ചാവേളയിൽ ഗുരുദേവന്റെയും ശ്രീബുദ്ധന്റെയും യേശുദേവന്റെയും ശങ്കരാചാര്യരുടെയും ശില്പങ്ങൾ ആയിരിക്കണം വരേണ്ടത് എന്ന് സ്വാമികൾനിർദ്ദേശിച്ചു. ഒന്നര മണിക്കൂർ നീണ്ട്നിന്ന ചർച്ചയ്ക്ക് ശേഷം ഒരിക്കൽ കൂടി സ്വാമികളുടെ അനുഗ്രഹാശിസുകൾ നേടി ഞങ്ങൾ തിരിച്ചു പോന്നു.