2021 ഡിസംബർ 5 ഞായറാഴ്ച 2.30 ന് പളളിമൺ SNDT പർണ്ണശാലയിൽ പുതിയതായി പണിതീർത്ത ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊല്ലംശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് പേട്രൺ അംഗവും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറിയും കേരളാ ഓർഫനേജ് കൺട്രോൾ ബോർഡ് അഗവുമായ ശ്രീ .Dr പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ഗുരുസ്മരണയോടെ ആരംഭിച്ച ചടങ്ങിന് ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. ശ്രീ നാരായണ ദർശനം ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന മനുഷ്യസ്നേഹത്തിൻ്റെ മായാ മന്ത്രമായിരിക്കുന്നു ഇപ്പോഴെന്ന് ഡോ.പുനലൂർ സോമരാജൻ പറഞ്ഞു. കേരളത്തിനെ ഭ്രാന്താലയത്തിൽ നിന്നും സ്നേഹാലയമാക്കാൻ പ്രയത്നിച്ച ആധുനികനായ പ്രവാചകനായിരുന്നു ഗുരുദേവൻ. ഗുരുദേവനെ പൂജിച്ചു സായൂജ്യമടയുകയല്ല മറിച്ച് ഗുരുദർശനം ജീവിതത്തിൽ പകർത്തുകയാണ് നാം ചെയ്യേണ്ട ശരിയായ ഗുരുദക്ഷിണ എന്ന് ശ്രീ ഡോ. പുനലൂർ സോമരാജൻ അഭിപ്രായപ്പെട്ടു. സകല മതസാരവുമേകമെന്ന ഗുരുവിൻ്റെ ഉദ്ബോധനം പ്രാവർത്തികമാക്കാനും പാഠ ഭാഗത്തിലുൾപ്പെടുത്താനും തയ്യാറായാൽ സമൂഹത്തിലെ അസമത്വവും ജാതി വെറിയും തുടച്ചു നീക്കാൻ കഴിയുമെന്നും ഗുരുകൃതികളെ ജനമസ്സുകളിലെത്തിക്കുക എന്ന മഹത്തായ കർത്തവ്യമാണ് പരമാനന്ദം എന്ന പ്രോജക്ടിലൂടെ ട്രസ്റ്റ് ലക്ഷ്യമാക്കുന്നത് എന്നും അദ്ധ്യക്ഷപ്രസംഗത്തിൽ ശ്രീ സുരേഷ് സിദ്ധാർത്ഥ പറഞ്ഞു ലേകത്തിലെ ഏറ്റവും മാതൃകാപരമായ ശ്രീ നാരായണീയ ദർശന കേന്ദ്രമാണ് ട്രസ്റ്റ് വിഭാവന ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് നിർമ്മിച്ച ഓഡിറ്റോറിയത്തിന് സംഭാവന ചെയ്തവരെയോഗത്തിൽ ആദരവുകൾ നൽകി. അംഗത്വ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യപ്പെട്ടു. ശ്രീമതി .റാണി രതീഷ് സ്വാഗതം പറഞ്ഞു. ഒരു വർഷത്തെ കണക്കുകളും റിപ്പോർട്ടും സെക്രട്ടറി ശ്രീ. ഗിരിഷ് ചന്ദ്രൻ അവതരിപ്പിച്ചു. യോഗത്തിൽ പതിനഞ്ച് അംഗങ്ങളുടെ എക്സിക്യുട്ടിവ് കമ്മിറ്റി തെരഞ്ഞെടുത്തു. ശ്രീ.എസ് രാജീവ് നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.