ഗുരുപൂജാ സാമഗ്രികളുമായി ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ സംഘം ശിവഗിരിയിൽ എത്തി

"ശിവഗിരി തീർത്ഥാടനത്തിന് ഗുരുപൂജാ സാമഗ്രികളുമായി ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ സംഘം ശിവഗിരിയിൽ എത്തി. ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ പ്രവർത്തകർ ചേർന്ന് സമാഹരിച്ച അരി തേങ്ങ , വാഴക്കുല, ചേന, ഉള്ളി ,തക്കാളി, കടല, പയർ വിവിധ ഭക്ഷ്യ വിഭവങ്ങൾ ശിവഗിരി, തീർത്ഥാടനവേളയിൽ എത്തുന്ന ഭക്തർക്ക് ഗുരുപൂജ പ്രസാദം നൽകുന്നതിനായി എത്തിച്ചു നൽകി. ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് സിദ്ധാർത്ഥ, ട്രഷറർ ശ്രീ.R. ഷിബു. ജോയിന്റ് സെക്രട്ടറിമാരായ ശ്രീ.രാജീവ് എസ് ,ശ്രീ. Dr ടി .എൻ കൃഷ്ണൻകുട്ടി, ശ്രീ ജീജോ പള്ളിമൺ കുണ്ടറ യൂണിറ്റ് സെക്രട്ടറി ശ്രീ.സുരേഷ് ബാബു. ശിവഗിരി ധർമ്മസംഘം സ്വാമിജ്ഞാന ചൈത്യന്യ ശിവഗിരി തീർത്ഥാടന അന്നദാന കമ്മിറ്റികൺവീനർ ശ്രീ. സജീവ് നാണു. ഊട്ടുപുര മാനേജർ ശ്രീ .പ്രസന്നൻ എന്നിവർ സന്നിഹിതരായിരുന്നു.