"മതങ്ങൾക്കതീതനാണ് മനുഷ്യൻ", മറ്റാരും ചൊല്ലാത്ത ഈ മധുരാക്ഷരങ്ങൾ മാനവ സാഹോദര്യത്തിനായ് ഓതിത്തന്ന ആധുനികനായ ഗുരുവര്യൻ ശ്രീ നാരായണ ഗുരുദേവൻ്റെയും വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറിൻ്റെയും ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച്ചയ്ക്ക് വരും കൊല്ലം നൂറാണ്ടു തികയുകയാണ്. ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം സ്വപ്നം കണ്ട ആ യുഗപുരുഷന് അനുയോജ്യമായ ഒരു സ്മാരകം മരുതിമലയുടെ മുകളിൽ സ്ഥാപിക്കാൻ ജാതി മത ഭേദമെന്നിയോ ഗുരുവിന്റെ ഫിലോസഫി പിൻതുടരാനാഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടായ് വരുന്നു. അതിൻ്റെ ശ്രമ ഭലമായി ഒരു മഹാ ശില്പം രൂപം യാഥാർത്യമാവുകയാണ്. 1922-നവംബറിൽ ഗുരുവും ടാഗോറും കണ്ടവേളയിലെ നിശബ്ദ സംവേദനം ശില്പവൽക്കരിക്കുകയാണ് അവിടെ. ഒപ്പം, ജാതിയ മായ വേർതിരിവിനും അസമത്വത്തിനുമെതിരേ അധസ്ഥിതരുടെ ഉന്നമനം ലക്ഷ്യമിട്ട് ഗുരുനടത്തിയ പ്രവർത്തനങ്ങളെ മുക്തഖണ്ഡം പ്രശംസിച്ച രവീന്ദ്രനാഥ ടാഗോറിന് മറുപടിയായി ഗുരു പറഞ്ഞ മൂന് മഹാവാക്യങ്ങളുണ്ട് "അതിനു നാമൊന്നും ചെയ്തില്ലല്ലോ" "നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ" "നമുക്ക് ഇനിയുമതിന് കഴിയുമെന്ന് തോന്നുന്നില്ലല്ലോ" എന്താണിതിൻ്റെ പൊരുളെന്ന് മനസ്സില്ലാകാതെ നിശബ്ദം നിൽക്കാനേ അന്നവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിനും ഗുരുഭക്തർക്കും എന്തിന് അന്നേവിശ്വകവി എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രീമാൻ രവീന്ദ്രനാഥ ടാഗോറിനു പോലും കഴിഞ്ഞുള്ളൂ..... ഇപ്പോ ആ സമാഗമത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും നമുക്കും അതിനേ ആവതുള്ളൂ... ജാതിക്കോമരങ്ങൾ കേവല വയറ്റിപ്പിഴപ്പിന് ദൈവങ്ങളെ വിറ്റു കാശാക്കുമ്പോൾ യേശുദാസ് പാടിയതുപോലെ.. മനുഷ്യൻ തെരുവിൽ മരിക്കുന്നു ..... മതങ്ങൾ ചിരിക്കുന്നു.... 89-ാം ശിവഗിരി മഹാതിർത്ഥാടന വേളയിൽ നടന്ന മഹാസമ്മേളനത്തിൽ വച്ച് പ്രസ്തുത ശില്പത്തിൻ്റെ ചെറു രൂപം കേന്ദ്രമന്ത്രി വി മുരളീധരൻ അനാശ്ചാദനം ചെയ്തു. വിശ്വമാനവ സാഹോദര്യം ഊട്ടിയുറപ്പിക്കാനായി അവതരിച്ച ശ്രീ നാരായണ ഗുരുദേവൻ്റെ യും വിശ്വ കവിയായ രവീന്ദ്രനാഥ ടാഗോറിൻ്റെയും സമാഗമത്തിൻ്റെ 60 അടി ഉയരമുള്ള വിശേഷശില്പം കൊല്ലം ജില്ലയിലെ മരുതിമല എന്ന പ്രകൃതി രമണീയമായ മലയുടെ വിരിമാറിൽ പണിതുയരുക. ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, സംപൂജ്യരായ സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ, തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ ശ്രീമദ് ഗുരുപ്രസാദ് സാമികൾ, വിശുദ്ധാനന്ദ സ്വാമികൾ പദ്മശ്രീ MA യൂസഫ് അലി മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ബഹുസകരണ വകുപ്പു മന്ത്രി വി. എൻ. വാസവൻ ശ്രീ. കെ അടൂർ പ്രകാശ് എം പി, SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ തുടങ്ങി ഒട്ടെറെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ് സിദ്ധാർത്ഥയും ചടങ്ങിൽ സംബന്ധിച്ചു. സർക്കാരിൻ്റെയും മറ്റു സംരംഭകരുടെയും ഗുരുഭക്തരുടെയും സഹായത്തോടെ 10 കോടി ചിലവിലാണ് പ്രതിമ പൂർത്തിയാകുന്നത്. 18 അടി ഉയരമുള്ള പീoത്തിലാണ് ഇരുവരും ഇരിക്കുന്നത്. ഇതിനുള്ളിൽ ഗുരുവിൻ്റെയും ആ കാലഘട്ടത്തിൻ്റെയും ചരിത്രം വിശദീകരിക്കുന്ന ഒരു സാംസ്കാരിക ശില്പ മ്യൂസിയവും സംവിധാനം ചെയ്യുന്നുണ്ട്.