ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപന ദിവസമായ മെയ് 29ന് രാവിലെ 10ന് ശ്രീ. സുരേഷ് സിദ്ധാർത്ഥ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് പേട്രൺ അംഗമായ ശ്രീമതി. ഗീത C, മയ്യനാടും ശ്രീമതി .സുനന്ദ ഹേമചന്ദ്രൻ ശ്രീമതി .ശ്രീലദിലീപ് എന്നിവ എന്നിവരു ചേർന്ന് ട്രസ്റ്റ് ആശ്രമത്തിലേയ്ക്ക് അഹൂജയുടെ ഒരു ഫുൾ മൈക്ക് സെറ്റ് സംഭാവനയായി സമർപ്പിച്ചു. ഇതോടെ ഇനി തടസ്സമില്ലാതെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ ആശ്രമ ആഡിറ്റോറിയത്തിൽ സാധിക്കും എന്ന് പരമാനന്ദം TV ഓൺലൈൻ ചാനൽ ഉത്ഘാടനം ചെയ്തു സംസാരിക്കവേ വൈസ് പ്രസിഡന്റ് ശ്രീ. Dr N വിശ്വരാജൻ സാർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഹ്രസ്വ പ്രഭാഷണത്തോടെ വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.