രചന:ശ്രീനാരായണഗുരു
വൃത്തം:ഭുജങ്ഗപ്രയാതം.
ഗണപതിയെന്നു പ്രസിദ്ധനായി തീർന്നിട്ടുള്ള വിനായകനെ സ്തുതിച്ചു കൊണ്ടുള്ള എട്ടു പദ്യങ്ങൾ ആണ് ഇതിന്റെ ഉള്ളടക്കം. ലളിതമായി സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ പദ്യങ്ങളിൽ ഇഷ്ടദേവ തോപസന വഴി ആത്മസാക്ഷാൽക്കാരം നേടുന്ന വിധം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു .ഈശ്വരാരാധനാ രൂപത്തിലുള്ള ഏതു കർമ്മത്തിന്റെയും ആരംഭത്തിൽ ഈ സ്തോത്രം ആലപിക്കാവുന്നതാണ്. ജീവിതത്തിൽ വിഘ്ന രഹിതമായ പാത സൃഷ്ടിക്കാൻ ഇത് ആത്മീയ ബലം പകരും.
കായംകുളത്ത് കുമ്മം പിളളി രാമൻപിള്ള
യാശാന്റെ കീഴിൽ സംസ്കൃതത്തിൽ ഉന്നത പഠനം നടത്തുന്ന കാലത്ത് ഗുരു ഈ കൃതി എഴുതിയിരിക്കണം എന്ന് വിശ്വസിച്ചു പോരുന്നു.
ഭുജംഗപ്രയാത വൃത്തത്തിലാണ് ഇതിന്റെ രചന.
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേഽഭീഷ്ടസന്ദം. 1
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം. 2
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 3
ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം. 4
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 5
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം. 6
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകൈകവൃന്തം
സുമന്ദം പരന്തം ഭജേഽഹം ഭവന്തം. 7
ശിവപ്രമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം. 8
രചന:ശ്രീനാരായണഗുരു
ഈ ലഘു പ്രാർത്ഥനയിൽ തന്റെ സത്യദർശനം ഏറ്റവും സംഗ്രഹിച്ച് ഗുരു അവതരിപ്പിച്ചിരിക്കുന്നു. വൃത്തം അനുഷ്ടുപ്പ് .
ശിവഗിരി മഠത്തിൽ അന്തേവാസികളായി താമസിച്ചിരുന്ന കുട്ടികൾക്കു ദിവസവും പ്രാർത്ഥനാ സമയത്ത് ചൊല്ലുന്നതിനു വേണ്ടി രചിച്ചത്
ദൈവമേ! കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം 1
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം. 2
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം. 4
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. 5
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും. 6
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ. 7
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക. 8
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക. 9
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. 10
രചന:ശ്രീനാരായണഗുരു
വാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം എന്ന രണ്ടു സ്തോത്രങ്ങളെ വിഷ്ണു സ്‌തുതികളായി ഗുരുദേവൻ രചിച്ചിട്ടുള്ളു. ഈ കൃതി ഗുരു വാരണപ്പള്ളിയിൽ വിദ്യാർത്ഥിയായി താമസിക്കുന്ന കാലത്ത് രചിച്ചിരിക്കാനാണ് സാദ്ധ്യത. അക്കാലത്തു ഗുരുദേവൻ കൃഷ്ണനെ ഉപാസിച്ചിരുന്നതായും കൃഷ്ണരൂപം പ്രത്യക്ഷമായി കണ്ടിരുന്നതായും പറയപ്പെടുന്നു. വസന്തതിലകം വൃത്തത്തിലാണ് രചന പരമാദ്വൈതിയായിരുന്ന
ഗുരുദേവൻ ശൈവനോ ശാക്തനോ ആയി വേർതിരിയുന്നില്ലെന്ന് ഈ കൃതികൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു.
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 1
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാംഗകമനീയനിജാംഗസംഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 2
നീലാളികേശ, പരിഭൂഷിതബർഹിബർഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 3
ആനന്ദരൂപ, ജനകാനകപൂർവദുന്ദു-
ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,
മാനാപമാനസമമാനസരാജഹംസ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 4
മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 5
കംസാസുരദ്വിരദകേസരിവീര, ഘോര-
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 6
സംസാരസങ്കടവിശങ്കടകങ്കടായ
സർവാർത്ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്തു
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 7
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തംദിവം ഭഗവതേ നദിരസ്മദീയാ
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ. 8
രചന:ശ്രീനാരായണഗുരു
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്ന ഉപജാതിവൃത്തത്തിൽ രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.
വിഷ്ണും വിശാലാരുണപദ്മനേത്രം
വിഭാന്തമീശാംബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ. 1
കല്യാണദം കാമഫലപ്രദായകം
കാരുണ്യരൂപം കലികല്മഷഘ്നം
കലാനിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം. 2
പീതാംബരം ഭൃംഗനിഭം പിതാമഹ-
പ്രമുഖ്യവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈഃ പ്രശോഭിതം
ശ്രീകേശവം സന്തതമാനതോƒസ്മി. 3
ഭുജംഗതല്പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ. 4
ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത്സേവിതം സാരസനാഭമുച്ചൈർ-
വിഘോഷിതം കേശിനിഷൂദനം ഭജേ. 5
ഭക്താർത്തിഹന്താരമഹർന്നിശം തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ. 6
നാരായണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹർത്തും ഭുവോ ഭാരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷ്മാവരമീഡിതോƒസ്മി. 7
നമോƒസ്തു തേ നാഥ! വരപ്രദായിൻ,
നമോƒസ്തു തേ കേശവ! കിങ്കരോƒസ്മി
നമോƒസ്തു തേ നാരദപൂജിതാംഘ്രേ
നമോ നമസ്ത്വച്ചരണം പ്രപദ്യേ. 8
ഫലശ്രുതിഃ
വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ
സർവപാപവിനിർമുക്തോ വിഷ്ണുലോകം സ ഗച്ഛതി.
രചന:ശ്രീനാരായണഗുരു
വൈരാഗ്യദശകം എന്നും പേർ. കാമിനീഗർഹണമാണ് ഈ സ്തോത്രത്തിന്റെ വിഷയം.
കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ-
ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു;
പെരുംകരുണയാറണിയുമയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 1
മരുന്നു തിരുനാമമണിനീറൊടിതു മന്നിൽ
തരുന്നു പല നന്മ തടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നുകളയായ്‌വതിനടുത്തേൻ. 2
അടുത്തവരൊടൊക്കെയുമെതിർത്തു പൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിർമറന്നിവിടെയെന്തിനലയുന്നു? 3
അലഞ്ഞു മുലയും തലയുമേന്തിയകതാരിൽ
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും
വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-
മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 4
വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം
കളഞ്ഞതിലകപ്പറവ വീണു വലയുന്നു;
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 5
ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 6
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു;
മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ. 7
ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു;
പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്
മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ. 8
മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെൺകൊടി ചെറുത്തടിയിലാക്കി
മറുത്തു വിളയാടി മരുവുന്നിടയിലെല്
ലാം
വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്. 9
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊൻ-
ശയത്തളിരിലേന്തിയടിയോടവനിയിന്മേൽ
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കരുതനംഗരിപുവേ നീ. 10
രചന:ശ്രീനാരായണഗുരു
ശൈവസിദ്ധാന്തപരമായ ഒരു സ്തോത്രകൃതി.
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ! 1
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ! 2
കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ. 3
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ! 4
നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു
കാലന്റെ കയ്യിലണയാതെ വളർത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ! 5
രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ-
താതൻ വളർത്തിയവനാണിവനിന്നു ശംഭോ! 6
അന്നുള്ള വേദന മറന്നതു നന്നുണർന്നാ-
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ! 7
എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ! 8
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ! 9
രചന:ശ്രീനാരായണഗുരു
അന്താദിപ്രാസം ദീക്ഷിച്ചിരിക്കുന്നു. വൃത്തം: പഞ്ചചാമരം.
അർത്ഥക്ലേശമുണ്ടാക്കുന്ന വരികൾ ധാരാളം.
മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങി നില്ക്കുമുൾക്കുരുന്നുരുക്കി നെക്കി നക്കിടും
ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം. 1
കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും-
കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാൻ
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം. 2
'അരം' തിളച്ചു പൊങ്ങുമാടലാഴി നീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ
ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക-
ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ! 3
ശനൈരുയർന്നുയർന്നു വന്നു നിന്നു കൊന്നുതിന്നിടും
ദിനം ദിനം ദിനേശനിന്ദുവെന്നു കണ്ടു കന്ദുകം
മനം കവിഞ്ഞു മാറിയാടുമങ്ങു മണ്ണൊടെണ്ണുമീ
ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 4
ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നു തന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-
മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കിൽ നീ. 5
നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കു ദൈവമില്ല പൊൻവിളക്കിളയ്ക്കുമാഴിയേ,
മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കി നക്കിടും
കനം കുറഞ്ഞ മേനിയേ, കനിഞ്ഞു വന്ന കന്നലേ. 6
നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലർന്ന പൂ-
ങ്കുലയ്ക്കു കുമ്പിടും പടിയ്ക്കിനിക്കനിഞ്ഞു കൂറു നീ. 7
കനിഞ്ഞു മണ്ണുമപ്പുമപ്പുറം കലർന്ന കാറ്റൊട-
ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും
മണം കലർന്ന മേനിയേതതിന്നു നീ മലർന്നിടും
മണിക്കു മാനമില്ല, മല്ലിടുന്നൊരല്ലുമില്ലിതിൽ. 8
ഇതിൽക്കിടന്നു കേണു വാണു നാൾ കഴിഞ്ഞിടുന്നിനി-
ക്കിതിൽപ്പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം?
മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ, കനിഞ്ഞു മു-
ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ. 9
അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവും പറ-
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
നടിച്ചിടും നമശ്ശിവായ നായകാ നമോ നമഃ. 10
രചന:ശ്രീനാരായണഗുരു
സ്തോത്രകൃതി.
നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ലടിയനുണ്ടിതു തീർക്ക ശംഭോ! 1
കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ -
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! 2
ത്വക്കിന്നു ദുഃഖമൊരു നേരവുമില്ലതോർക്കിൽ
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിൻ-
പോക്കൽപ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ! 3
തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിൻമെയ്
വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?
മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭൂതി ശംഭോ! 4
നാവിന്നെഴുന്ന നരകക്കടലിൽക്കിടന്നു
ജീവൻ തളർന്നു ശിവമേ! കര ചേർത്തിടേണം
ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി
മേവുന്നു, നിൻ മഹിമയാരറിയുന്നു ശംഭോ! 5
നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ! 6
നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവൻ വിടുമ്പൊഴതിൽ നിന്നു തെളിഞ്ഞിടും പിൻ
നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ. 7
കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയിൽ പതിക്കും
പൊയ്യേ പുണർന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ? 8
ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെൻ
ചിന്തയ്ക്കു ചേതമിതുകൊണ്ടൊരു തെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങു നിന്നുഴറിയാലൊരു സാദ്ധ്യമയ്യോ! 9
അയ്യോ! കിടന്നലയുമിപ്പുലയർക്കു നീയെൻ-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലിൽ
കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
പ്പൊയ്യിങ്കൽനിന്നു പുതുമേനി പുണർന്നിടാനായ്! 10
രചന:ശ്രീനാരായണഗുരു
സദാനന്ദന്റെ വേദാന്തസാരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന അദ്വൈതതത്വങ്ങൾ സംക്ഷേപിച്ചിരിക്കുന്നു.
നിത്യാƒനിത്യവിവേകതോ ഹി നിതരാം
നിർവേദമാപദ്യ സദ്-
വിദ്വാനത്ര ശമാദി ഷട്കലസിതഃ
സ്യാന്മുക്തികാമോ ഭുവി,
പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതി സേ-
വാദ്യൈഃ പ്രസന്നം ഗുരും
പൃച്ഛേത് കോƒഹമിദം കുതോ ജഗദിതി
സ്വാമിൻ! വദ ത്വം പ്രഭോ! 1
ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ
ബുദ്ധിർ ന ചിത്തം വപുഃ
പ്രാണാഹങ്കൃതയോƒന്യദപ്യസദവി-
ദ്യാകല്പിതം സ്വാത്മനി
സർവം ദൃശ്യതയാ ജഡം ജഗദിദം
ത്വത്തഃ പരം നാന്യതോ
ജാതം ന സ്വത ഏവ ഭാതി മൃഗതൃ-
ഷ്ണാഭം ദരീദൃശ്യതാം. 2
വ്യാപ്തം യേന ചരാചരം ഘടശരാ-
വാദീവ മൃത്സത്തയാ
യസ്യാന്തഃ സ്ഫുരിതം യദാത്മകമിദം
ജാതം യതോ വർത്തതേ;
യസ്മിൻ യത് പ്രലയേƒപി സദ്ഘനമജം
സർവം യദന്വേതി തത്
സത്യം വിദ്ധ്യമൃതായ നിർമ്മലധിയോ
യസ്മൈ നമസ്കുർവതേ. 3
സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീ
യേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭുഗ് ബഹിരഹം
പ്രാജ്ഞസ്സുഷുപ്തൗ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതി
പ്രത്യന്തരംഗം ജനൈർ
യസ്യൈ സ്വസ്തി സമർത്ഥ്യതേ പ്രതിപദാ
പൂർണ്ണാ ശൃണു ത്വം ഹി സാ. 4
പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായൻ വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കർമ്മാപ്യസത്
ത്വയ്യധ്യസ്തമതോƒഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ. 5
രചന:ശ്രീനാരായണഗുരു
പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ
പൂതമാനസ പുരാണപൂരുഷ പുരന്ദരാദിപുരുപൂജിതാ
സാധു സാധിത സരസ്വതീ സകല സംപ്രദായ സമുദാഹൃതാ
ശാതശാരദ ശശാങ്കശേഖര ശിവാ ശിവാ ശിവമുദീയതാം. 1
നീലനീരദനിഭാ നിശാകരനികാശ നിർമ്മലനിജാനനാ
ലോലലോചന ലലാമശോഭിത ലലാടലാലിത ലലാടികാ
ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ
കാലകാല കമനീയകാമുക കലാ കലാപ കലിതാവതാം. 2
കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
ജൃംഭിജംഭരിപു ജൃംഭളസ്തനി നിഷേവ്യമാണ ചരണാംബുജാ
ഡിംഭകുംഭിമുഖ ബാഹുലേയലസദങ്കകാ വിധുരപങ്കകാ
ഡാംഭികാസുരനിശുംഭശുംഭമഥിനീ തനോതു ശിവമംബികാ. 3
ദാരിതാതിഘന ദാരികാദമിത ദാരുണാഘനിരയശ്ചടാ
മാരമാരണ മരാ മരാള മണിമത്തരാഗ പരമാനിനീ
ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂ
രാജരാജരമണീരപാരമിതരാജിതാമല പദാവതാം. 4
ഹേലയാസ്വദിത ഹാലയാകുലിതകാലയാ മലിന ശ്രീലയാ
വ്രീലയാ പലിത ഫാലയാ വിമലമാലയാ സമരവേലയാ;
സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ. 5
രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ
ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ
ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ. 6
ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ
ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ
വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ. 7
സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോഷശയാനപതപാശയാ കുചവികോശയാ വിനുതമേശയാ
സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
ഹേലയാദൃതസുകോശയാ ദിവി വിമോചയേ വിമതനാശയാ. 8
രചന:ശ്രീനാരായണഗുരു
ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും
സത്തിൽ തിരോഭൂതമായ്
പിയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തിൽ
പ്രകാശിക്കുമ-
ക്കായാവിൻ മലർമേനി കൗസ്തുഭമണി
ഗ്രീവന്റെ ദിവ്യോത്സവം.
രചന:ശ്രീനാരായണഗുരുതമിഴിലെ തേവാരം എന്ന സ്തോത്രരചനാരീതിയിൽ എഴുതപ്പെട്ട കൃതി. അഞ്ചു പതിക(ദശകം)ങ്ങളിലായി അമ്പതു പാട്ടുകൾ അടങ്ങുന്നു.
നായിനാർപ്പതികം എന്നറിയപ്പെടുന്ന ആദ്യത്തെ പതികം 1887-ൽ അരുമന്നൂരിൽ നായനാർകോവിൽ പണിതപ്പോൾ എഴുതിയതാണ്
പതികം ഒന്ന്
ഞാനോതയമേ! ഞാതുരുവേ!
നാമാതിയിലാ നർക്കതിയേ!
യാനോ നീയോ ആതിപരം,
യാതായ് വിടുമോ പേചായേ;
തേനാർ തില്ലൈച്ചീരടിയാർ
തേടും നാടാമരുമാനൂർ-
കോനേ! മാൻനേർ വിഴി പാകം
കൊണ്ടായ് നയിനാർ നായകമേ! 1
ആൾവായ് നീയെന്നാവിയൊടീ-
യാക്കൈ പൊരുൾ മുമ്മലമുതിരും
തേൾവായിടൈയിറ്റിരിയാമ-
റ്റേവേ കാവായ് പെരിയോവേ!
നാൾ വാടന്തം നരുനരെന
നെരുക്കിൻറതു പാരരുമാനൂർ
നാൾവാണിൻറാടാരായോ
നാതാ, നയിനാർ നായകമേ! 2
ഉരുവായരുവായരുവുരുവാ-
യൊന്റായ് പലവായുയിർക്കുയിരായ്
തെരുളായരുളായ് തേരുരുണി-
ന്റിടമായ് നടുമാത്തിരൈ വടിവായ്
ഇരുളായ് വെളിയായികപരമാ-
യിൻറായന്റായരുമാനൂർ
മരുവായ് വരുവായെനൈയാൾവായ്
നാതാ, നയിനാർ നായകമേ! 3
വാനായ് മലൈയായ് വാടിയിനും
വാണാൾ വീണായഴിയുമുനെൻ
ഊനായുയിരായുടയോനായ്
ഒൻറായ് മൂൻറായ് വാരായോ
കാനായനലായ് കനൈ കടലായ്
കാരായ് വെളിയായരുമാനൂർ
താനായ് നിർക്കും തർപരമുൻ
താൾ താ നയിനാർ നായകമേ! 4
പൂവായ് മണമായ് പുണരചമായ്
പൊടിയായ് മുടിയായ് നെടിയോനായ്
തീവായുരുവായ് തിരിചിയമായ്
തേനാരമുതായ് തികഴ്കിൻറായ്
നീ വാ കാവായെനൈയാൾവായ്
നിത്താ! ചിത്തായരുമാനൂർ
തേവാ! മൂവാ മുതൽവോനേ!
തേനേ! നയിനാർ നായകമേ! 5
അരിയും വിതിയും തേടിയിനും
അറിയാ നെറിയായെരിവുരുവായ്
മരിയാമറിമാനിടവടിവായ്
മരിയാതേയിനി വാ കാവായ്
പിരിയാതെനൈയാൾവായ് തേവ
പ്പിരിയ പ്പെരിയോയരുമാനൂർ
പുരിവാഴ്ന്തരുളീടും കോവേ!
പൂവേ! നയിനാർ നായകമേ! 6
അൻറോയിൻറോ യമതൂതർ-
ക്കൻറേ നിന്റാടാരായോ
കുൻറേ! കുടൈയേ! കോതനമേ!
കോവേ! കാവായ് കുലതേവേ!
അൻറേയിൻറേയാരടിയേ
നായേ നീയേയരുമാനൂർ
നിൻറായ് നിൻറാടാരായോ
നാതാ! നയിനാർ നായകമേ! 7
നിൻറാരടിചേരടിയാർതം
നിന്താതിയെലാം നീക്കി നിതം
ചന്താനമതായ് നിന്റാളും
ചന്താപമിലാ നൻമയമേ!
വൻ താപമിലാതെൻ മുൻ നീ
വന്താൾ വായേയരുമാനൂർ-
നന്റായ് നിൻറാടാരായോ
നാതാ! നയിനാർ നായകമേ! 8
പൊന്നേ! മണിയേ! മരകതമേ!
പൂവേ! മതുവേ! പൂമ്പൊടിയേ!
മന്നേ! മയിലേ! കുയിലേ! വൻ-
മലൈയേ! ചിലൈയേ! മാനിലമേ!
എന്നേയിനിയാൾവായ് നീയേ-
യെളിയേൻ നായേനരുമാനൂർ
തന്നന്തനിയേ നിൻറായ് നിൻ-
താൾതാ നയിനാർ നായകമേ! 9
കല്ലോ മരമോ കാരയമോ
കടിനം നന്നെഞ്ചറിയേൻ യാൻ
അല്ലോ പകലോ ഉന്നടി വി-
ട്ടല്ലോകലമായ് നിൻറടിയേൻ
ചൊല്ലാവല്ലാ ചുരുതി മുടി-
ച്ചൊല്ലാവല്ലായരുമാനൂർ-
നല്ലാർമണിമാതവ! കാവായ്
നാതാ! നയിനാർ നായകമേ! 10
പതികം ഒന്ന്
1 എങ്കും നിറൈന്തെതിരറ്റിമയാതവ-
രിൻ പുറു ചിർചുടരേ!
പൊങ്കും പവക്കടലിർപ്പടിയാത പടിക്കു-
ന്നരുൾ പുരിവായ്!
തിങ്കറ്റിരുമുടിയിറ്റികഴും തിണ്ണിയ
തേചോമയാനന്തമേ!
തങ്കക്കൊടിയേ! നമൈ തടുത്താട്-
കൊൾവായ് നീ കരുണാനിതിയേ!
2 തീയേ തിരുനീറണിയും തിരുമേനിയി-
റ്റിങ്കളൊളി മിളിരും
നീയേ നിരയക്കടലിൽ കനിമഞ്ചനം
ചെയ്യാതരുൾ പുരിവായ്
കായും പുനലും കനിയും കനൽവാ
തൈവത്തെയ് നിനൈന്തരുന്തിക്കണ്ണീർ
പായും പടി പടിയിൽ പരമാനന്തം
പെയ്യും പരഞ്ചുടരേ!
3 ചുടരേ ചുടർ വിട്ടൊളിറും ചുരർ
ചൂഴ്ന്തിരുക്കും ചുരവിച്ചുടർ ചൂഴ്-
ക്കടലേ മതി കങ്കൈയരവങ്കടങ്കു-
ങ്കവരി വിരിചടൈയായ്
വിടമുമുതം കനിയും മിടർ
കിലനായിനവനിമിചൈ
കുടികൊതിനാലെൻ കൊൽ
കൊൻറലരണിന്തു കൂവും കുയിലേ!
4 കുയിൽവാണി കുരുമ്പൈ മുലൈയുമൈ
കൂടി നിൻറാടും കരുമണിയേ!
മയിൽവാകനൻ വന്തരുളും മണിമന്തിരം-
കോൾമയിർ മേനിയനേ!
കയർക്കണ്ണിയർ കൺകൾ മൂൻറും
കതിർ തിങ്കളുമങ്കിയുമങ്കൊളിരും
പുയങ്കം പുനലും ചടൈയും പുലൈ-
നായിനേർക്കമ്പുവിയിർ പുലനേ!
5 പുലനറ്റുപ്പൊറികളറ്റുപ്പരിപൂരണ-
പോതം പുകൻറ പുത്തേ-
ളുലകറ്റുടലോടുയിരുള്ളമടങ്കു-
മിടങ്കൊടുരുംപൊഴിന്ത
നിലൈ പെറ്റു നിരഞ്ചനമാകി നിരുപാതികൈ-
നിത്തിരൈക്കടലേ
അലൈ പൊങ്കിയടങ്കി മടങ്കിയല-
ങ്കോലമാകാതരുൾ പുരിവായ്.
6 വായിർക്കുടമെന വരമ്പില പവ-
ക്കടലിർപടിന്തങ്കുമിങ്കും
നായികടേതെനും നട്ടന്തിരിയാത-
നുക്കിരകം നൽകിടുവായ്
പായുമ്മിരുകമും പരചും പടർപൊ-
ങ്കരവിൻ പടമുഞ്ചടൈയിർ
ചായും ചിറുപിറൈയും ചരണങ്കളും
ചറുവം ചരൺ പുരിവാം.
7 പുരിവായിർ പുതൈന്തു മുന്നം പൊൻ-
മലൈയൈ ചിലൈയായ് കുനിത്തുപ്പൂട്ടി
പുരിമൂൻറുമെരിത്ത പുരാനുമ്പർ തമ്പിരാ-
നെൻ പെരുമാൻ പൊതുവായ്
പുരിയുന്നടനപുവിയിർ പുലൈ നായിനേ-
നമ്പുതിയിറ്റിരൈ പോ-
റ്റിരിയും ചകന്മായൈച്ചിക്കിത്തെരിന്തില-
നന്തോ ചെമ്മേനിയനേ!
8 ചെമ്മേനി ചിവപെരുമാൻ ചിരമാലൈയണിന്തു
ചെങ്കോൽ ചെലുത്തി
ചെമ്മാന്തിരം വേരറുപ്പോൻ തിരുമന്തിരത്താൽ ചെമ്മൈചെരുക്കറുപ്പോൻ
പെമ്മാൻ പിണക്കാടനെൻറും പെരുമ്പിത്ത-
നെൻറും പെരിയോർ പെയരി-
ട്ടിമ്മാനിടവീട്ടിലണൈന്തുമുയ്യും വകൈ-
യെങ്ങനന്തോയിയമ്പായ്.
9 ഇയമ്പും പതമും പൊരുളുമിറൈ-
യിൻറിയിരുക്കുമിന്ത
വിയപ്പൻ വെളിവാനതെങ്ങൻ വിളൈയാത
വിളൈയും വിതിയെൻകൊലോ
ചെയിക്കും വഴിയെങ്ങനെങ്കൾ ചെമ്പൊർ-
ച്ചോതിയേ! യെൻമയരറുക്കും-
തയൈക്കെന്ന കൈമാറു ചെയ്വേൻ തയാ
വാരിതിയേ തരമിറ്റമിയേൻ.
10 തമിയേൻ തവം ചെയ്തറിയേൻ ചപാനായ-
കർ ചന്നിതിക്കേ തിനമും
കവിയേൻ കഴൽ കു കൈകൂപ്പിക്കടൈ-
ക്കണ്ണീർ വാർത്തുക്കനിന്തുമിലേൻ
നവിൻമാലൈപ്പുനൈന്തുമിലേൻ നാല്വർ
നാവലർ ചൂടും തിരുവടിക്കും
പുവി മീതെനൈയേ വകുത്തായ് പുലൈനാ-
യേൻ പിഴൈപ്പതെങ്ങൻ പുകല്വായ്