കൊല്ലം കേന്ദ്രീകരിച്ച് ഗുരുധർമ്മ പ്രചാരണത്തിനായി ആരംഭിച്ച ആഗോള കൂട്ടായ്മ ആയ ശ്രീ നാരായണ ദേവസ്വം ട്രസ്റ്റിൻ്റെ മുഖപത്രമായി ആരംഭിക്കുന്ന ഓൺലൈൻ പത്രമാണ് കബനി ന്യൂസ് അതിൽ താഴെ പറയുന്ന വിഷയങ്ങൾ ഉൾക്കൊള്ളിക്കാൻ ആഗ്രഹിക്കുന്നു.. ഗുരുധർമ്മം പ്രചരിപ്പിക്കുക ഗുരു സന്ദേശങ്ങളും ജീവിതവും ശില്പ രൂപത്തിൽ അവതരിപ്പിക്കുന്ന 'പരമാനന്ദം' പ്രോജക്ട് അടക്കം SNDT യുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക. ഗുരുധർമ്മ. പ്രചാരണത്തിനായി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും വാർത്തകൾ ഉൾക്കൊള്ളിക്കുക. എല്ലാമതവിഭാഗങ്ങളുടെയും ആത്മീയ ചർച്ചകൾക്ക് തുല്യ പ്രാധാന്യം നൽകുക. സൂഫിസം അടക്കമുളള ചിന്താധാരകളെ പരിചയപ്പെടുത്തുക. ലോകക്ഷേമത്തിനു വേണ്ടി ഗുരുദേവൻ അരുളിചെയ്ത 8 വിഷയങ്ങളായ ഈശ്വരഭക്തി, സംഘടന, വിദ്യാഭ്യാസം, ആരോഗ്യം, കൈതൊഴിൽ, വ്യവസായം, കൃഷി, ശാസ്ത്ര സാങ്കേതികം എന്നിവയെ കുറിച്ച് വിശദമായ പഠനവും ചർച്ചയും സംഘടിപ്പിക്കുക . പ്രസ്തുത മേഖലകളിൽ നിസ്തുലമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പരിചയപ്പെടുത്തുക. നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തുക .