പരമാനന്ദം ലോകദർശനികമ്യൂസിയം

കേരളീയ സാമൂഹ്യനവോത്ഥാനത്തിന്റെ നക്ഷത്രമായി ഉദയം ചെയ്ത ശ്രീനാരായണഗുരുവിന്റെ കർമ്മമണ്ഡലങ്ങളിലെ ചരിത്ര സന്ധികളെ പുതിയ ദിശാബോധത്തോടുകൂടി പഠനവിധേയമാക്കുന്നതിനുള്ള ഒരു സാർവ്വദേശീയ കേന്ദ്രം എന്ന നിലക്കാണ് ശ്രീനാരായണദേവസ്വം ട്രസ്റ്റ് 'പരമാനന്ദം' എന്ന ലോകദാർശനികമ്യൂസിയം നിർമ്മിക്കുന്നത്, അതായത് 'വിദ്യകൊണ്ടു പ്രബുദ്ധരാവുക' എന്ന ഗുരുവിന്റെ അടിസ്ഥാനാശയത്തിനാണ് ഇവിടെ പ്രാമുഖ്യം. സംഘടനയെ അതിന്റെ മാർഗ്ഗമായിട്ടാണ് ഗുരു വീക്ഷിച്ചിരുന്നത്. അതിനുവേണ്ടിയാണ് ഗുരു തന്റെ ആയുസ്സും വപുസ്സും ധന്യമായ ആത്മതപസ്സും സമർപ്പിച്ചത് തന്നെ. ഒരു യോഗി സാധാരണനിലയിൽ മടിക്കുന്നകാര്യമാണ് ആ തപസ്സ് ബലിചെയ്യുകയെന്നത്. ഗുരു മാനവസമൂഹത്തിന് വേണ്ടി അതും ചെയ്തു എന്നതാണ് ആ ത്വാഗത്തിന്റെ മഹത്വം. സ്വാഭാവികമായും പുതുതലമുറ ആ ത്യാഗവും മഹത്വവും ഉൾക്കൊണ്ടു പ്രവർത്തിച്ചാൽ ഇന്നു നമ്മുടെ സമൂഹം നേരിടുന്ന സകല സങ്കീർണ്ണതകൾക്കും പരിഹാരമാവും. ഈയൊരു യത്നമാണ് എളിയ നിലയിൽ ട്രസ്റ്റ് ഈ ഉദ്യമങ്ങളിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ആത്മോപദേശശതകത്തിലെ നൂറ്ശ്ലോകങ്ങളിലൂടെ ഗുരു നമ്മോട് പറയാനാഗ്രഹിച്ചത് തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ഒരു സംഗീതം പോലെ, ഒരു മധുരം നാവിലലിഞ്ഞു ചേരുന്നതു പോലെ നമ്മുടെ മനസിലേക്കും ശരീരത്തിലേക്കും ബുദ്ധിയിലേക്കും ജീവിതത്തിലേയ്ക്കും സന്നിവേശിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി സംവിധാനം ചെയ്തിട്ടുള്ളത്. 230 അടി ഉയരവും 69 അടി വ്യാസവുമുള്ള ഒരു സവിശേഷസിയമായിരിക്കും പരമാനന്ദം.



img
img

ആത്മോപദേശശതകം മ്യൂസിയം

ഭാരതവർഷത്തെ ധന്യമാക്കിയ ഋഷീശ്വരന്മാരിൽ പ്രഥമഗണനീയനാണ് ശ്രീനാരായണഗുരു. മഹാത്മജിയും ഗുരുദേവടാഗൂറം സി.എഫ്. ആൻഡ്രൂസും മറ്റും ലോകത്തോട് അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ ദർശനത്തിന്റെ വെളിച്ചത്തിൽ രൂപപ്പെട്ടതാണ് കേരളീയ നവോത്ഥാനം. ഗുരുവിന്റെ ദാർശനികസായൂജ്യമായ "ആത്മോപദേശശതകത്തിലെ ഓരോ പദ്യത്തേയും ഓരോ ശില്പഫലകങ്ങളായി ആവിഷ്കരിച്ച് " പ്രസ്തുത കൃതിയുടെ ആത്മീയവും ബൗതീകവുമായ അർത്ഥങ്ങളെയും അർത്ഥാന്തരങ്ങളെയും സാമാന്യജനസമക്ഷം അവതരിപ്പിക്കുക എന്ന ദൗത്യം ആണ് ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ഏറ്റെടുത്തിരിക്കുന്നത് ആ ധന്യതയെ സാർവ്വലൗകികമാമാനത്തിൽ ഉൾക്കൊണ്ടു കഴിയുമ്പോൾ ലോകത്തിന്റെതന്നെ വർത്തമാനകാല സങ്കീർണ്ണതക്കും പ്രതിസന്ധികൾക്കും പരിഹാരമാകും എന്ന ദീർഘവീക്ഷണത്തോടെ രൂപപെടുന്ന ഈ സത്സംഗത്തിലേക്ക് ഏവരുടേയും സാനിദ്ധ്യവും സഹകരണവും അർത്ഥിക്കുന്നു.



Upcoming Projects

img

Guru Mandiram

img

Paramanandam